കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ കുവൈത്ത്. ഇതിന്റെ ഭാഗമായി ജൂതചിഹ്നങ്ങളുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ കുവൈത്ത് അടച്ചുപൂട്ടി. സാൽമിയ മേഖലയിലെ കടകൾക്കെതിരെയാണ് നടപടി. ഉടമയെ ശിക്ഷിച്ചതായും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
2021ൽ കുവൈത്ത് പാർലമെന്റ് ഇസ്രായേലുമായി ഇടപെടുന്ന ആർക്കും തടവുശിക്ഷ അനുവദിക്കുന്ന നിയമം പാസാക്കിയിട്ടുണ്ട്. കുവൈത്ത് പൗരന്മാരും വിദേശികളും ഇസ്രായേൽ സന്ദർശിക്കുന്നതിനോ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനോ നിയമം വിലക്കുന്നു. ഇതുപ്രകാരമാണ് കടകൾക്കെതിരെ നടപടി എടുത്തത്.
അടുത്തിടെ ഗസ്സക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുവൈത്ത് ശക്തമായി പ്രതികരിച്ചിരുന്നു. ഗസ്സയിലേക്ക് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹായം അയക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.