കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ സേനയുടെ വംശഹത്യയുടെ യുദ്ധമാണ് ഫലസ്തീനികൾ നേരിടുന്നതെന്ന് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ പറഞ്ഞു. ഗസ്സയിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന ഭീകരമായ പ്രവൃത്തികളെ അദ്ദേഹം അപലപിച്ചു. ഇസ്രായേൽ അധിനിവേശക്കാർ ഫലസ്തീൻ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ്. ബലപ്രയോഗം, ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണം, ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യൽ എന്നിവയെല്ലാം ഇസ്രായേൽ നടത്തുന്ന പ്രാകൃത പ്രവൃത്തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിന് നേട്ടങ്ങളും വികസനങ്ങളും തേടാൻ കുവൈത്തിലെ പൗരന്മാർ ഉത്സുകരാണെന്ന് അൽ സദൂൻ ദേശീയ അസംബ്ലിയുടെ സമ്മേളനത്തെ ഉണർത്തി. രാജ്യത്തിന്റെ വികസനവും പുരോഗതിയും കൈവരിക്കുന്നതിന് പാർലമെന്റ് സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.