കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അയക്കുന്ന പാർസലുകളിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് കമ്പനികൾ ഉറപ്പാക്കണമെന്ന് കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി. എയർ കാർഗോയായും ഷിപ്പിങ് കാർഗോ ആയും മയക്കുമരുന്നും പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളും അയക്കപ്പെടുന്ന സംഭവം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ കമ്പനികളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ സാധനങ്ങൾ കണ്ടെത്തിയാൽ കസ്റ്റംസിനെ അറിയിക്കണം.
വീഴ്ച വരുത്തിയാൽ കമ്പനികൾക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം കസ്റ്റംസ് പ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിലെ ഉന്നതർക്കും പരിശോധക സംഘത്തിനും പരിശോധന ശക്തമാക്കാനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. നിരവധി കള്ളക്കടത്ത് ശ്രമമാണ് കഴിഞ്ഞ വർഷം വിഫലമാക്കിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖം, കര അതിർത്തികൾ എന്നിവിടങ്ങളിൽനിന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പരിഷ്കരണം ഏർപ്പെടുത്തിയതുകൊണ്ട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. വിമാനത്താവളത്തിലും അതിർത്തി കവാടങ്ങളിലും നടക്കുന്ന കസ്റ്റംസ് പരിശോധനകൾക്ക് പുതിയ സ്ക്രീനിങ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.