കുവൈത്ത് സിറ്റി: കുവൈത്തിൽ മേയ് 31 മുതൽ കർഫ്യൂ വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ. പൂർണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ് 30ന് അവസാനിക്കും. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിെൻറ ഭാഗമായാണ് കർഫ്യൂ സമയം ചുരുക്കിയത്. അതേസമയം, പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാർ വ്യക്തമാക്കിയില്ല. ഖൈത്താൻ, ഫർവാനിയ, ഹവല്ലി എന്നീ പ്രദേശങ്ങളെ കൂടി െഎസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചതാണ് മറ്റൊരു പ്രധാന കാര്യം.
ജലീബ് അൽ ശുയൂഖ്, മഹബൂല എന്നീ പ്രദേശങ്ങൾ െഎസൊലേറ്റ് ചെയ്യുന്നത് തുടരും. ഇൗ പ്രദേശങ്ങളിൽനിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശന വിലക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.