കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല സൗഹൃദവേദിയുടെ പ്രഥമ കുടുംബസംഗമം ശനിയാഴ്ച. പത്തനംതിട്ട ജില്ലക്കാരായ മുൻ കുവൈത്ത് പ്രവാസികൾക്കും അവധിക്ക് നാട്ടിലേക്കു പോയ നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്നവരും കുടുംബസംഗമത്തിൽ ഒത്തുചേരുമെന്ന് സംഘാടകർ അറിയിച്ചു. മൈലപ്ര സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകീട്ട് നാലു വരെയാണ് പരിപാടി.
കുടുംബസംഗമത്തിൽ പ്രതാപൻ മാന്നാറിന്റെ ഗാനമേളയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഉമ്മൻ ജോർജ് +91 9961562528.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.