കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തി ഫിലിപ്പീൻസ് തൊഴിൽവകുപ്പിെൻറ ഉത്തരവ്. തൊഴിലാളികളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച കേസുകളുടെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് മരവിപ്പിച്ചതായി ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഒപ്പുവെച്ച 25ാം നമ്പർ ഉത്തരവിൽ പറയുന്നു. കുവൈത്തിൽ ഏഴ് തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവുന്നത് വരെയാണ് ഉത്തരവ് ബാധകമാവുക.
ഗാർഹികതൊഴിലാളികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ വ്യക്തമായ നടപടിയെടുത്തില്ലെങ്കിൽ രാജ്യത്തേക്ക് വീട്ടുവേലക്കാരെ അയക്കുന്നത് നിർത്തുമെന്ന ഫിലിപ്പീൻസ് പ്രസിഡൻറ് െറാഡ്രിഗോ ദുതേർെതയുടെ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് തൊഴിലാളികളെ അയക്കുന്നത് നിർത്തി തൊഴിൽവകുപ്പിെൻറ ഉത്തരവ് ഇറങ്ങിയത്. രണ്ടരലക്ഷത്തോളം ഫിലിപ്പീൻസ് പൗരന്മാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇവരിലധികവും ഗാർഹികതൊഴിലാളികളാണ്. യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ധാരാളം ഫിലിപ്പീേനാകൾ ജോലി ചെയ്യുന്നു.
മൊത്തം 23 ലക്ഷം ഫിലിപ്പീനോകളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇതിൽ പത്തിലൊന്നും കുവൈത്തിലാണ്. ഒാരോ മാസവും 200 കോടി ഡോളർ വിദേശത്തുനിന്നുള്ളവരുടെ വരുമാനമായി രാജ്യത്തെത്തുന്നു. വിദേശത്തുള്ള പൗരന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധയും കരുതലും പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.