കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തി ഫിലിപ്പീൻസ് തൊഴിൽവകുപ്പിെൻറ ഉത്തരവ്. തൊഴിലാളികളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച കേസുകളുടെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് മരവിപ്പിച്ചതായി ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഒപ്പുവെച്ച 25ാം നമ്പർ ഉത്തരവിൽ പറയുന്നു. കുവൈത്തിൽ ഏഴ് തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവുന്നത് വരെയാണ് ഉത്തരവ് ബാധകമാവുക.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികതൊഴിലാളികളെ അയക്കുന്നത് നിർത്തുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് െറാഡ്രിഗോ ദുതേർെത. രാജ്യത്ത് ഗാർഹികതൊഴിലാളികൾക്കെതിരായ ലൈംഗികാതിക്രമം കൂടിയതായി കുറ്റപ്പെടുത്തിയ അദ്ദേഹം ഏതെങ്കിലും കേസ് പ്രത്യേകമായി എടുത്തുപറഞ്ഞില്ല. വിഷയം കുവൈത്ത് സർക്കാറുമായി ചർച്ച ചെയ്യാൻ ഫിലിപ്പീൻസ് വിദേശകാര്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള ഫിലിപ്പീൻസ് പൗരന്മാർക്കായി ആരംഭിച്ച ബാങ്ക് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. ‘‘ഞാൻ കുവൈത്തുമായി തർക്കിക്കാൻ ആഗ്രഹിക്കുന്നില്ല. കുവൈത്ത് നേതൃത്വത്തെ താൻ ബഹുമാനിക്കുന്നു. പക്ഷേ, അവർ വിഷയത്തിൽ ഇടപെട്ട് എന്തെങ്കിലും ചെയ്തേ പറ്റൂ. നിരവധി സ്ത്രീകൾ ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. ഇനിയത് ആവർത്തിക്കരുത്’’- െറാഡ്രിഗോ ദുതേർെത പറഞ്ഞു. അതേസമയം, കുവൈത്തിലെ ഫിലിപ്പീൻസ് എംബസി വിഷയത്തിൽ പ്രതികരിച്ചില്ല.
ഗാർഹികതൊഴിലാളികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ വ്യക്തമായ നടപടിയെടുത്തില്ലെങ്കിൽ രാജ്യത്തേക്ക് വീട്ടുവേലക്കാരെ അയക്കുന്നത് നിർത്തുമെന്ന ഫിലിപ്പീൻസ് പ്രസിഡൻറ് െറാഡ്രിഗോ ദുതേർെതയുടെ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് തൊഴിലാളികളെ അയക്കുന്നത് നിർത്തി തൊഴിൽവകുപ്പിെൻറ ഉത്തരവ് ഇറങ്ങിയത്. രണ്ടരലക്ഷത്തോളം ഫിലിപ്പീൻസ് പൗരന്മാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇവരിലധികവും ഗാർഹികതൊഴിലാളികളാണ്. യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ധാരാളം ഫിലിപ്പീേനാകൾ ജോലി ചെയ്യുന്നു.
മൊത്തം 23 ലക്ഷം ഫിലിപ്പീനോകളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇതിൽ പത്തിലൊന്നും കുവൈത്തിലാണ്. ഒാരോ മാസവും 200 കോടി ഡോളർ വിദേശത്തുനിന്നുള്ളവരുടെ വരുമാനമായി രാജ്യത്തെത്തുന്നു. വിദേശത്തുള്ള പൗരന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധയും കരുതലും പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.