കുവൈത്ത് സിറ്റി: ലോകമഹാത്ഭുതങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത വെണ്ണക്കൽ സൗധമായ താജ്മഹൽ, വാസ്തുവിദ്യകൾകൊണ്ട് അൽഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ചരിത്രപ്രധാനമായ മറ്റു നിർമിതികൾ, ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഇന്ത്യൻ കാഴ്ചകളുടെ പുനരാവിഷ്കാരമായി.
ടൂറിസം പ്രമോഷന്റെ ഭാമായി ദാർ അൽ അത്തർ ഇസ്ലാമിയ യർമൂക്ക് കൾച്ചറൽ സെന്ററിലാണ് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിനോദസഞ്ചാരമേഖല പരിജയപ്പെടുത്തുന്ന വൈവിധ്യമാർന്നതും പ്രധാനവുമായവയുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെ നാട്ടു- നഗര കാഴ്ചകൾ, ചരിത്രപ്രധാന നിർമിതികൾ, സ്മാരകങ്ങൾ, ആരാധനാലയങ്ങൾ, ആഘോഷങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവക്കൊപ്പം പൂക്കളും,മരങ്ങളും,ജീവികളും വരെ പ്രവർശനചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. പ്രദർശനം കാണാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും നിരവധിപേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.