കുവൈത്ത് സിറ്റി: രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ആവശ്യമേറെയാണെന്നും പ്ലേറ്റ്ലറ്റ് ദാനം ചെയ്യാൻ സന്നദ്ധതയുള്ളവർ മുന്നോട്ടുവരണമെന്നും സെൻട്രൽ ബ്ലഡ് ബാങ്ക് ട്വിറ്ററിലൂടെ അഭ്യർഥിച്ചു. 17 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് നൽകാം. അടുത്തിടെ രക്തദാനം നടത്തിവർ ആകരുത്. മരുന്നുകൾ കഴിക്കുന്നവരും ഗർഭിണികളും നൽകരുത്.
രക്താർബുദം, തലസീമിയ തുടങ്ങിയ ഗുരുതരമായ രോഗം ബാധിച്ചവർക്കാണ് രക്തത്തിലെ പ്ലേറ്റ്ലെറ്റ് ആവശ്യമായി വരുന്നത്. ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിക്കേണ്ടതും ആരോഗ്യമുള്ള ദാതാവിനെ കണ്ടെത്തേണ്ടി വരുന്നതും പലപ്പോഴും അഞ്ച് ദിവസത്തിനപ്പുറം സൂക്ഷിച്ചു വെക്കാനാകില്ല എന്നതും പ്ലേറ്റ്ലെറ്റ് ലഭ്യതയെ ബാധിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.