കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് മലപ്പുറം ജില്ല സമ്മേളനം അബുഹലിഫ വെൽഫെയർ ഹാളിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പാർട്ടി മുന്നിട്ടിറങ്ങുമെന്നും അരികുവത്കരിക്കപ്പെട്ടവർക്കും നീതിനിഷേധിക്കപ്പെട്ടവർക്കുമൊപ്പം പാർട്ടി എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല പ്രസിഡന്റ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ മഞ്ചേരി ‘മലപ്പുറം: ചരിത്രവും വാർത്തമാനവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല വിഭജനത്തിലൂടെ മാത്രമേ മേഖലയിൽ പുരോഗതി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹ്മദ്, വൈസ് പ്രസിഡന്റുമാരായ അൻവർ സഈദ്, ഷൗക്കത്ത് വളാഞ്ചേരി, റഫീഖ് ബാബു, കേന്ദ്ര സെക്രട്ടറി അൻവർ ഷാജി, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഷുക്കൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ ജില്ല അസി. സെക്രട്ടറി സമിയ ഫൈസൽ സ്വാഗതവും ജില്ല ട്രഷറർ ഫെമിന അഷ്റഫ് നന്ദിയും പറഞ്ഞു.
മലപ്പുറം ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ജലീൽ, ഫെമിന അഷ്റഫ്, അൻവർ ഇസ്മായിൽ, സമീർ നെല്ലേരി, ഹഷീബ്, അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.