വിലനിയന്ത്രണം: അടിസ്ഥാന ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് വിലക്ക്

കുവൈത്ത് സിറ്റി: വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ചില അടിസ്ഥാന ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് കുവൈത്ത് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. കുവൈത്തിലെത്തിച്ച് കയറ്റുമതി ചെയ്യുന്നതിനും വിലക്ക് ബാധകമാണ്.

ഇരുമ്പ് അവശിഷ്ടങ്ങൾ, സസ്യ എണ്ണ, പേപ്പർ, കാർഡ്ബോർഡ് എന്നിവക്കാണ് വിലക്കുള്ളത്. ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതിക്ക് മൂന്നു മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് വിലക്ക്.

റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങൾക്ക് വില വർധിക്കുന്നുണ്ട്.

സർക്കാറിന്റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തിൽ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കാനാണ് നിയന്ത്രണം.

വില പിടിച്ചുനിർത്തുന്നതും നിയന്ത്രണത്തിന്റെ ലക്ഷ്യമാണ്. നിലവിൽ ടണ്ണിന് 280 ദീനാറാണ് വില.

Tags:    
News Summary - Price control: Ban on exports of basic products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.