കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിനങ്ങളിൽ മത്സ്യവിലയിൽ 25 ശതമാനം കുറവ്. തദ്ദേശീയ ഇനങ്ങൾക്ക് അനുഭവപ്പെട്ട ക്ഷാമം ഇറക്കുമതി ഇനങ്ങൾ നികത്തിയതോടെയാണ് വില ഗണ്യമായി കുറഞ്ഞത്. ബലിമാംസ വിതരണം സജീവമായത് മത്സ്യത്തിന്റെ ഡിമാൻഡ് കുറച്ചു.
ഇറാനിയൻ ചെമ്മീൻ 2.5 ദീനാർ, ഇറാൻ ആവോലി ഏഴ് ദീനാർ, ബാലൂൽ 10 ദീനാർ, കുവൈത്തി ശഅം ഏഴ് ദീനാർ, ഇറാൻ ശഅം നാല് ദീനാർ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്.
വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സമുദ്രപരിധിയിൽനിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയുടെ വാണിജ്യാവശ്യത്തിനുള്ള കയറ്റുമതിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്രഷ്, ഫ്രോസൺ, ചിൽഡ് മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് വിലക്ക് ബാധകമാണ്. അതേസമയം, കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ 50 ശതമാനം കയറ്റി അയക്കാൻ അനുമതിയുണ്ട്.
ഉപഭോക്തൃ താൽപര്യം പരിഗണിച്ചും തദ്ദേശീയ വിപണിക്ക് കരുത്തുപകരാനുമാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.