കുവൈത്ത് സിറ്റി: റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പാലിക്കാത്ത ഗാർഹിക തൊഴിലാളി ഓഫിസുകൾക്കെതിരെ നടപടി. ഹവല്ലി ഗവർണറേറ്റില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധയിൽ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ അഞ്ച് ഓഫിസുകൾ അടച്ചുപൂട്ടി. ഇലക്ട്രോണിക് പേമെന്റ് വഴി പേമെന്റുകള്‍ സ്വീകരിക്കാത്തതാണ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ പ്രധാന കാരണമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിൽ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകള്‍ രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം. വരും ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളിൽ 45 ശതമാനമുള്ള ഇന്ത്യക്കാരാണ് മുന്നിൽ. 13 ശതമാനവുമായി ഫിലിപ്പീൻസുകാര്‍ രണ്ടാം സ്ഥാനത്തുമാണ്. ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, ഇത്യോപ്യ എന്നീ രാജ്യക്കാരാണ് തൊട്ടുപിറകില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.