കുവൈത്ത് സിറ്റി: രാജ്യത്ത് കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് വാണിജ്യ വ്യവസായ മന്ത്രിയും പൊതു വ്യവസായ അതോറിറ്റി ചെയർമാനുമായ അബ്ദുല്ല അൽ ജൊവാൻ വ്യക്തമാക്കി. കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കാർട്ടൺ കുവൈത്ത് ഫാക്ടറികളുടെ അടിസ്ഥാന വസ്തുവാണ്. പ്രാദേശിക ഫാക്ടറികൾക്ക് പ്രതിമാസം 30,000 ടൺ വരെ കാർട്ടൺ ആവശ്യമാണെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കാർട്ടൺ മാലിന്യങ്ങൾ പുനരുപയോഗിക്കാതെ ഫാക്ടറികളുടെ കാർട്ടൺ ആവശ്യം പൂർത്തീകരിക്കാനാകില്ല. റീസൈക്ലിങ്ങിലൂടെ വിവിധ വസ്തുക്കളുടെ പുനരുൽപാദനം രാജ്യത്തിന് പ്രധാനമാണെന്നും പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ഡ്രെയിനേജ് തടയൽ എന്നിവക്ക് ഇത് അനിവാര്യമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.