കുവൈത്ത് സിറ്റി: ഇന്ത്യയിൽ നീതി നിഷേധത്തിന്റെ പുതിയ രൂപമായ ബുൾഡോസർ രാജിനെതിരെ വെൽഫെയർ കേരള കുവൈത്ത് വെർച്വൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ രണ്ടാംകിട പൗരൻമാരാക്കി അരികുവത്കരിക്കാനുള്ള ഭരണകൂട ഭീകരതയെ ചെറുത്തു തോൽപിക്കാൻ വെൽഫെയർ പാർട്ടി ഇന്ത്യൻ തെരുവുകളിൽ ഉണർന്നിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്റ്റുഡൻറ് ആക്ടിവിസ്റ്റ് റാനിയ സുലൈഖ തെരുവുകളിൽ വിദ്യാർഥി സമരങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് വേട്ടയുടെ അനുഭവം പങ്കുവെച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് അഖിലേന്ത്യ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ഉന്മൂലന രാഷ്ട്രീയത്തിന്റെ ഭവിഷ്യത്തുകളും അഫ്രീൻ ഫാത്തിമയെപ്പോലെയുള്ള ഭരണകൂട വേട്ടയുടെ ഇരകൾക്ക് വേണ്ടി നിരന്തരം ശബ്ദിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ലായിക് അഹമദ് അധ്യക്ഷത വഹിച്ച സംഗമത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊൻമുണ്ടം സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.