സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഭ​വ​ന പ്ലാ​ൻ പ്ര​കാ​ശ​നം ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് നി​ർ​വ​ഹി​ക്കു​ന്നു

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഭ​വ​ന പ്ലാ​ൻ പ്ര​കാ​ശ​നം


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ദ​ശാ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ പ്ലാ​ൻ, ഡി​സൈ​ൻ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് ഇ​ട​വ​ക ട്ര​സ്റ്റി ജെ​യിം​സ് ജോ​ർ​ജി​നും സെ​ക്ര​ട്ട​റി മി​നു വ​ർ​ഗീ​സി​നും ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ ശാ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. ഇ​ട​വ​ക വി​കാ​രി ജോ​ൺ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ, റോ​യി യോ​ഹ​ന്നാ​ൻ (നെ​ക് സെ​ക്ര​ട്ട​റി), പോ​ൾ വ​ർ​ഗീ​സ് (സ​ഭാ മാ​നേ​ജി​ങ് ക​മ്മ​റ്റി​യം​ഗം), ദീ​പ​ക് പ​ണി​ക്ക​ർ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ഭാ മാ​നേ​ജി​ങ് ക​മ്മ​ിറ്റി​യം​ഗം​ങ്ങ​ളാ​യ ഷാ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, തോ​മ​സ് കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി വ​ർ​ഗീ​സ്, സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളി​ലെ ട്ര​സ്റ്റി​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ഇ​ട​വ​ക ട്ര​സ്റ്റി ജെ​യിം​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മി​നു വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Publication of St. Stephen's Indian Orthodox Parish Building Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.