കുവൈത്ത് സിറ്റി: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റായ ശൈഖ് അഹമ്മദ് അൽ ഫഹദിനെതിരെയായ ശിക്ഷാ നടപടികള്‍ സ്വിസ് കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
വ്യാജരേഖ ചമച്ചുവെന്നാരോപിച്ചാണ് ഇദ്ദേഹത്തിനും നാല് പേര്‍ക്കുമെതിരെയാണ് സ്വിസ് ക്രിമിനൽ കോടതി നടപടികള്‍ സ്വീകരിച്ചത്. അൽ ഫഹദിനെതിരെ പ്രോസിക്യൂഷന് ആരോപിച്ച നാല് കുറ്റങ്ങള്‍ മൂന്നും തള്ളിയ കോടതി ഒരു കേസിലാണ് വിധി പറഞ്ഞത്.
അതിനിടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എല്ലാ കേസുകളില്‍നിന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും അൽ ഫഹദിന്റെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.