കുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡി സെൻറർ റമദാനിൽ ഓൺലൈനിൽ ഖുർആൻ പാരായണ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നതായി കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു.
റമദാൻ അഞ്ചു മുതൽ 15 വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയപരിധി. 18 വയസ്സിന് മുകളിലുള്ളവർക്ക് ആലു ഇംറാൻ അധ്യായത്തിലെ ഒന്നുമുതൽ 15 വരെ ആയത്തുകളും 14 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് അൽ ഇൻസാൻ അധ്യായത്തിലെ ഒന്നു മുതൽ 18 വരെ ആയത്തുകളും 10 മുതൽ 13 വയസ്സ് വരെയുള്ളവർക്ക് അൽ ഫജ്ർ അധ്യായവുമാണ് പാരായണ മത്സരത്തിനുള്ള ഭാഗങ്ങൾ.
നിർണയിക്കപ്പെട്ട ഭാഗങ്ങൾ നിയമപ്രകാരം പാരായണം ചെയ്ത വിഡിയോ ക്ലിപ്പിന്റെ യൂട്യൂബ് ലിങ്ക് വാട്സ്ആപ്പിൽ അയക്കണം.
പാരായണം ചെയ്ത വിഡിയോയുടെ യൂട്യൂബ് ലിങ്ക്, പേര്, ഫോൺ നമ്പർ, ഗ്രൂപ്, ഐഡി നമ്പർ തുടങ്ങിയ വിവരങ്ങൾ www.kigkuwait.com/quran എന്ന ലിങ്കിൽ അയക്കാം. ആലു ഇംറാൻ അധ്യായത്തിലെ ഒന്നുമുതൽ 100 വരെയുള്ള ആയത്തുകളുടെ തഫ്ഹീമുൽ ഖുർആൻ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം.
പ്രാഥമിക മത്സരം ഏപ്രിൽ 22ന് വൈകീട്ട് അഞ്ചിനും ഫൈനൽ ഏപ്രിൽ 29ന് വൈകീട്ട് അഞ്ചിനും നടക്കും.
ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ www.kigkuwait.com/quiz എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.