കുവൈത്ത് സിറ്റി: തദബ്ബുറുൽ ഖുർആൻ 'ഖുർആനിെൻറ ആഴങ്ങളിലേക്കൊരു പഠനയാത്ര' സൗജന്യ പഠന പദ്ധതിയുടെ നാലാമത് ബാച്ച് ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി കുവൈത്ത് സമയം ഏഴിന് നടക്കും. ഖുർആൻ അതുല്യ ഗ്രന്ഥം എന്ന വിഷയത്തിൽ കെ.െഎ.ജി കുവൈത്ത് വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടന പ്രസംഗം നടത്തും. 'എന്നെ സ്വാധീനിച്ച ഖുർആൻ' വിഷയത്തിൽ ജി.കെ എടത്തനാട്ടുകര സംസാരിക്കും. പുതിയ ബാച്ചിലെ വിദ്യാർഥികൾക്കുള്ള ഒാറിയേൻറഷൻ, പൂർവവിദ്യാർഥികളുടെ അനുഭവം പങ്കുവെക്കൽ എന്നിവയുണ്ടാകും. സമീർ മുഹമ്മദ് കോക്കൂർ ആണ് സൂം ആപ്ലിക്കേഷനിൽ നടത്തുന്ന കോഴ്സിലെ അധ്യാപകൻ.
കോവിഡ് ലോക്ഡൗണിൽ ജനങ്ങൾ വീട്ടിലിരുന്ന സമയത്ത് ആരംഭിച്ച കോഴ്സിൽ മൂന്നുബാച്ചുകളിൽ ഇതുവരെ 120 പേർ പഠനം നടത്തിയതായി അധികൃതർ അറിയിച്ചു. 846 3072 8044 എന്ന സൂം െഎ.ഡിയിൽ Quran2021 എന്ന പാസ്കോഡ് ഉപയോഗിച്ച് പരിപാടിയിൽ പങ്കാളിയാകാം. കൂടുതൽ വിവരങ്ങൾക്ക് 965 66044427 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.