റെയിൽ പദ്ധതി : കൺസൽട്ടൻസിയെ നിയമിക്കുന്നത്​ മാറ്റിവെച്ചു

കുവൈത്ത്​ സിറ്റി: ജി.സി.സി റെയിൽ പദ്ധതിയിൽ കുവൈത്തിലെ ഭാഗവുമായി ബന്ധപ്പെട്ട്​ കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുന്നത്​ തൽക്കാലം മാറ്റിവെച്ചു. സ്ഥലമെടുപ്പ്​ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കുന്നതുവരെ കൺസൽട്ടൻസിയെ നിയമിക്കരുതെന്ന്​ പബ്ലിക്​ പ്രൈവറ്റ്​ പാർട്​ണർഷിപ്​ പ്രോജക്​ട്​ അതോറിറ്റി റെയിൽവേ ​പദ്ധതിയുമായി ബന്ധപ്പെട്ട അതോറിറ്റിയോട്​ ആവശ്യപ്പെട്ടു. റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർ​േട്ടഷൻ അതോറിറ്റി നിർദിഷ്​ട ജി.സി.സി ​റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ ​നിർമാണപ്രവർത്തനത്തിന്​ അന്താരാഷ്​ട്ര ഉപദേശക കമ്പനിയെ നിയമിക്കാൻ താൽപര്യപ്പെട്ടിരുന്നു. 18 ദശലക്ഷം ദീനാർ ഇതിന്​ അനുവദിക്കണമെന്നും റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർ​േട്ടഷൻ അതോറിറ്റി ആവശ്യപ്പെട്ടു. 

കുവൈത്ത് സിറ്റിയെ കുവൈത്ത് അന്താരാഷ്​ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽവേപാത തന്നെ കുവൈത്തിനെ മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതാണ്​ നിർദിഷ്​ട പദ്ധതി. പദ്ധതിയുടെ സാധ്യതാപഠനം 2016ൽ സുപ്രീംകമ്മിറ്റി അംഗീകരിച്ചിരുന്നു. 
രൂപകൽപനയുമായി ബന്ധപ്പെട്ട കൺസൽട്ടൻസിയാണ്​ ഇപ്പോൾ മാറ്റിവെച്ചത്​.  511 കിലോമീറ്റർ നീളത്തിലാണ് റെയിൽവേ ലൈൻ നിർമിക്കുക. കുവൈത്തി​​െൻറ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക്​ മുബാറക് അൽ കബീർ-ബൂബ്​യാൻ ദീപ്​ വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിലുള്ളത്​.

റെയിൽ കടന്നുപോവുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതാണ്​ പ്രധാന തടസ്സം. കോവിഡ്​ പ്രതിസന്ധി രാജ്യത്തി​​​െൻറ സമ്പദ്​ വ്യവസ്ഥയെ ബാധിച്ചതിനാൽ മെഗാ പ്രോജക്​ടുകൾ നീട്ടണമെന്ന അഭിപ്രായവുമുണ്ട്​. ഗൾഫ്​ രാജ്യങ്ങളുടെ മുഖ്യവരുമാനമായ പെട്രോളിയത്തി​​​െൻറ വില കൂപ്പുകുത്തിയത്​ ഇൗ രാജ്യങ്ങളുടെ ബജറ്റിനെ ബാധിച്ചിട്ടുണ്ട്​. ഗൾഫ്​ രാജ്യങ്ങൾ ഇപ്പോൾ ചെലവ്​ ചുരുക്കലി​​​െൻറ പാതയിലാണ്​.

Tags:    
News Summary - rail-consultancy-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.