റെയിൽ പദ്ധതി : കൺസൽട്ടൻസിയെ നിയമിക്കുന്നത് മാറ്റിവെച്ചു
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽ പദ്ധതിയിൽ കുവൈത്തിലെ ഭാഗവുമായി ബന്ധപ്പെട്ട് കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെച്ചു. സ്ഥലമെടുപ്പ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കുന്നതുവരെ കൺസൽട്ടൻസിയെ നിയമിക്കരുതെന്ന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് പ്രോജക്ട് അതോറിറ്റി റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട അതോറിറ്റിയോട് ആവശ്യപ്പെട്ടു. റോഡ്സ് ആൻഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി നിർദിഷ്ട ജി.സി.സി റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ നിർമാണപ്രവർത്തനത്തിന് അന്താരാഷ്ട്ര ഉപദേശക കമ്പനിയെ നിയമിക്കാൻ താൽപര്യപ്പെട്ടിരുന്നു. 18 ദശലക്ഷം ദീനാർ ഇതിന് അനുവദിക്കണമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽവേപാത തന്നെ കുവൈത്തിനെ മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പദ്ധതി. പദ്ധതിയുടെ സാധ്യതാപഠനം 2016ൽ സുപ്രീംകമ്മിറ്റി അംഗീകരിച്ചിരുന്നു.
രൂപകൽപനയുമായി ബന്ധപ്പെട്ട കൺസൽട്ടൻസിയാണ് ഇപ്പോൾ മാറ്റിവെച്ചത്. 511 കിലോമീറ്റർ നീളത്തിലാണ് റെയിൽവേ ലൈൻ നിർമിക്കുക. കുവൈത്തിെൻറ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ-ബൂബ്യാൻ ദീപ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിലുള്ളത്.
റെയിൽ കടന്നുപോവുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതാണ് പ്രധാന തടസ്സം. കോവിഡ് പ്രതിസന്ധി രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനാൽ മെഗാ പ്രോജക്ടുകൾ നീട്ടണമെന്ന അഭിപ്രായവുമുണ്ട്. ഗൾഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില കൂപ്പുകുത്തിയത് ഇൗ രാജ്യങ്ങളുടെ ബജറ്റിനെ ബാധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ചെലവ് ചുരുക്കലിെൻറ പാതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.