മഴ: റോഡുകൾ വെള്ളത്തിലായാൽ നടപടി

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ രാജ്യത്തെ പ്രധാന ‌റോഡുകള്‍ വെള്ളത്തിലായ പശ്ചാത്തലത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബു ഖാമാസ്.ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഉണ്ടായ അപകടങ്ങളുടെ വിവരങ്ങൾ അടിയന്തരമായി കൈമാറാനും മന്ത്രി നിർദേശം നല്‍കുകയുണ്ടായി.വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും.

കുറ്റക്കാരെന്ന് തെളിയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡോ. അമാനി മുന്നറിയിപ്പ് നൽകി.ചെറിയ മഴക്കുപോലും എല്ലാ വര്‍ഷവും റോഡുകളില്‍ വെള്ളം കെട്ടിക്കി‌ടക്കുന്നതിന്റെ കാരണം അന്വേഷിച്ച മന്ത്രി, അശ്രദ്ധ കാണിച്ച കരാറുകാരുടെ ലിസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Rain: Action if roads are waterlogged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.