കുവൈത്ത് സിറ്റി: മഴയും വെയിലും മാറിമാറി അനുഭവപ്പെട്ടതോടെ ഞായറാഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥ. രാവിലെ തുടങ്ങിയ മഴ പലയിടങ്ങളിലും നന്നായി പെയ്തു. ഇടക്കിടെ ഇടിമിന്നലും എത്തിയതോടെ അന്തരീക്ഷം ഇരുണ്ടു. ഞായറാഴ്ച രാവിലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഉച്ച കഴിഞ്ഞതോടെ മഴ മാറിനിൽക്കുകയും അന്തരീക്ഷം തെളിയുകയും ചെയ്തു. എങ്കിലും ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു.
മഴയെ തുടർന്ന് രാവിലെ ആഭ്യന്തര മന്ത്രാലയവും കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് സൂചനകൾ പുറത്തിറക്കിയിരുന്നു. അഗ്നിരക്ഷാസേനയും മറ്റു അടിയന്തിര സേവന കേന്ദ്രങ്ങളും ജാഗ്രത പുലർത്തി. എന്നാൽ, മഴ ശക്തമാകാത്തതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. രണ്ടു ദിവസമായുള്ള ചൂടിന് മഴ ആശ്വാസം നൽകുകയും താപനിലയിൽ കുറവു വരുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരവും രാത്രിയും സുഖകരമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.