കുവൈത്ത് സിറ്റി: വിശുദ്ധ റമദാനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കി കുവൈത്ത്. കുവൈത്ത് സർക്കാറിെൻറയും കുവൈത്തിലെ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടക്കുന്നത്. റമദാനിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഭക്ഷണ വിതരണത്തിലാണ്.
ജോർഡൻ, ലബനൻ, സിറിയ, യമൻ, ഇറാഖ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായി ശ്രദ്ധിക്കുന്നത്. ജോർഡൻ, ലബനൻ, തുർക്കി എന്നിവിടങ്ങളിൽ കഴിയുന്ന സിറിയൻ, യമൻ അഭയാർഥികൾക്ക് കുവൈത്തിെൻറ സഹായം വലിയ ആശ്വാസമാണ്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ കുവൈത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ മുന്നിലുള്ള രാജ്യമാണ് കുവൈത്ത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് അഭിനന്ദനം ഏറ്റുവാങ്ങിയതാണ്. കുവൈത്തി സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് സർക്കാറിെൻറ നിർലോഭമായ പിന്തുണയുണ്ട്. സാമ്പത്തിക സഹായങ്ങള്‍ മാത്രമല്ല കുവൈത്ത് നല്‍കുന്നതെന്നും അഭയാർഥികളെ പിന്തുണച്ചുകൊണ്ടു നിരവധി കോണ്‍ഫറന്‍സുകളും ശില്പശാലകളും സെമിനാറുകളും കുവൈത്ത് നടത്തുന്നു.
മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വഴിയേ പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും കാരുണ്യ പ്രവർത്തനങ്ങൾ നിറഞ്ഞ പിന്തുണയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.