റ​മ​ദാ​നി​ൽ 10 ദി​വ​സം അ​വ​ധി  ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​നിൽ പ​ത്തു​ദി​വ​സം പൊ​തു​അ​വ​ധി ന​ൽ​ക​ണ​മെ​ന്ന ക​ര​ടു​നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി. വി​ശ്വാ​സി​ക​ൾ​ക്ക്​ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തു​ദി​വ​സം ഒൗ​ദ്യോ​ഗി​ക അ​വ​ധി ന​ൽ​ക​ണ​മെ​ന്ന്​ എം.​പി​മാ​രാ​യ അ​ബ്​​ദു​ല്ല ഫ​ഹ​ദ്, മാ​ജി​ദ്​ അ​ൽ മു​തൈ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പാ​ർ​ല​മ​​െൻറി​ൽ ക​ര​ടു​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നും ഫ​ത്​​വ വ​കു​പ്പും നേ​ര​ത്തേ ഇൗ ​നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​റും നി​ർ​ദേ​ശ​ത്തെ ത​ള്ളി​യ​ത്.ആ​രാ​ധ​ന​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്ന്​​ വി​ശ്വ​സി​ക്കു​ന്ന സ​മ​യ​മാ​ണ്​ റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തു​ദി​വ​സം.
 

Tags:    
News Summary - ramadan-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.