റമദാനിൽ 10 ദിവസം അവധി നൽകണമെന്ന നിർദേശം സർക്കാർ തള്ളി
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ പത്തുദിവസം പൊതുഅവധി നൽകണമെന്ന കരടുനിർദേശം സർക്കാർ തള്ളി. വിശ്വാസികൾക്ക് ആരാധനാകർമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ റമദാനിലെ അവസാന പത്തുദിവസം ഒൗദ്യോഗിക അവധി നൽകണമെന്ന് എം.പിമാരായ അബ്ദുല്ല ഫഹദ്, മാജിദ് അൽ മുതൈരി എന്നിവരുടെ നേതൃത്വത്തിലാണ് പാർലമെൻറിൽ കരടുനിർദേശം സമർപ്പിച്ചത്. സിവിൽ സർവിസ് കമീഷനും ഫത്വ വകുപ്പും നേരത്തേ ഇൗ നിർദേശത്തെ എതിർത്തിരുന്നു. പിന്നാലെയാണ് സർക്കാറും നിർദേശത്തെ തള്ളിയത്.ആരാധനകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന സമയമാണ് റമദാനിലെ അവസാന പത്തുദിവസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.