. മൈദ ഒരു കപ്പ്
. മുട്ട ഒന്ന്
. പാൽ ഒരു കപ്പ്
. പഞ്ചസാര കാൽ കപ്പ്
ഇവയെല്ലാം കൂട്ടിയോജിപ്പിച്ച് നന്നായി അടിച്ച് ഒരു കൂട്ട് തയാറാക്കാം. അതിൽ നിന്നും 8 പാൻ കേക്ക് തയാറാക്കി എടുക്കാം.
. കാഷ്യു നട്ട് 25 ഗ്രാം
. ബദാം 25 ഗ്രാം
. തേങ്ങ 1/2 കപ്പ്
. പഞ്ചസാര 1/4 കപ്പ്
. നെയ്യ് 1/4 കപ്പ്
. ഏലക്കായ പൊടി
. കിസ്മിസ്
ഇവയെല്ലാം നന്നായി വറുത്തു കോരുക
. മുട്ട 5
. പാൽ 1/4 കപ്പ്
. കരിഞ്ജീരകം
. പഞ്ചസാര 1/4 കപ്പ്
ഇവയെല്ലാം മിക്സിയിൽ നന്നായി അടിച്ചു മാറ്റി വെക്കുക
തയാറാക്കുന്ന വിധം:
നെയ്യ് തടവിയ പാത്രത്തിലേക്ക് മുട്ടക്കൂട്ടിൽ മുക്കിയ പാൻ കേക്ക് വെച്ചതിന് ശേഷം അതിലേക്ക് വറുത്തുകോരിയ ഫില്ലിങ് ശേഷം പാൻ കേക്ക് അങ്ങനെ 8 അടുക്ക് ആക്കുക.
പിന്നീട് ബാക്കിവന്ന മുട്ടക്കൂട്ട് മുകളിൽ ഒഴിച്ചുകൊടുത്ത് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളിൽ പിസ്ത പൊടി വെച്ച് ഗാർണിഷ് ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.