ചേരുവകൾ
ലയർ ഉണ്ടാക്കാനായി:
മൈദ -1 കപ്പ്
പാൽ - 1 കപ്പ്
മുട്ട -1
കുരുമുളക് -അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഇവയെല്ലാം ഒന്നിച്ചുചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വെക്കുക. തുടർന്ന് പാൻ ചൂടാക്കിയ ശേഷം കട്ടി നന്നേ കുറച്ചു ചപ്പാത്തി പരുവത്തിൽ ചുട്ടെടുക്കുക.
ഫില്ലിങ്ങിനായി:
കോഴിയിറച്ചി (ബ്രെസ്റ്റ്) കുരുമുളകും ഉപ്പും ചേർത്തുവേവിക്കുക. ചൂടാറിയശേഷം ഇറച്ചി നല്ലവണ്ണം പിച്ചിവെക്കുക.
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് വലിയ ഉള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നുവരുമ്പോൾ കാൽ ടീ സ്പൂൺ മഞ്ഞൾപൊടിയും ശേഷം കുരുമുളക് പൊടിയും ഉപ്പും ചേർക്കുക. ഇതിലേക്ക് നേരത്തെ ഉണ്ടാക്കിവെച്ച ചിക്കൻ ചേർക്കുക. ഇത്തിരി ചിക്കൻ മസാലയും ചേർത്ത് വീണ്ടും വഴറ്റി മല്ലിയില ചേർത്ത് വാങ്ങിവെക്കുക.
സെറ്റ് ചെയ്യുന്ന വിധം:
ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് ഓരോ പത്തിരി (മിക്സ് ചെയ്ത മുട്ടയിൽ മുക്കി) വെച്ചശേഷം നേരത്തെ ഉണ്ടാക്കിവെച്ച ചിക്കൻ ഫില്ലിങ് കുറച്ചു കുറച്ചെടുത്തു ലയറിങ് ചെയ്യുക. 20 മിനിറ്റ് ചെറുതീയിൽ വേവിച്ച ശേഷം ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.