കുവൈത്ത് സിറ്റി: സർക്കാർ സ്കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 900 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനായി പ്രതിനിധി സംഘങ്ങളെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഉടന്‍ അയക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് വിനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ചട്ടങ്ങൾക്കനുസൃതമായി നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, 45 വയസ്സിന് താഴെയുള്ളവർ, കുവൈത്തിലെ അമ്മമാരുടെ കുട്ടികൾ, ജി.സി.സി പൗരന്മാർ എന്നിവർക്ക് മുൻഗണനയും നിശ്ചയിച്ചിരുന്നു. ഇത്തരം അപേക്ഷകർ കുറവായതിനാലാണ് ഇന്ത്യ, നേപ്പാൾ സ്വദേശികളെ പരിഗണിക്കുന്നതെന്നാണ് സൂചന.
രാജ്യത്ത് അധ്യാപക ജോലിയിൽ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തേ നീക്കം നടന്നിരുന്നു. അടുത്ത അധ്യയന വർഷത്തിന്റെ അവസാനത്തോടെ 2000ത്തോളം വിദേശി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ, യോഗ്യരായ സ്വദേശി അപേക്ഷകർ ഇല്ലാത്തത് ഇതിന് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.