കുവൈത്ത് സിറ്റി: ആക്രമണം ഭയന്ന് ബർമയിൽനിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് കുവൈത്ത് റെഡ്ക്രസൻറ് വീണ്ടും സഹായമെത്തിച്ചു. 14,000 അഭയാർഥികൾക്ക് ഒരുമാസത്തേക്ക് ആവശ്യമായ അരി, പരിപ്പ്, ഭക്ഷ്യ എണ്ണ തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്തത്.
കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി മഹ അൽ ബർജീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന് മുമ്പും നിരവധി തവണകളായി റോഹിങ്ക്യൻ അഭയാർഥികൾക്ക് റെഡ്ക്രസൻറ് അവശ്യസാധനങ്ങൾ ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.