കുവൈത്ത് സിറ്റി: ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഇക്കാലത്ത് പരസ്പര സ്നേഹത്തിലൂടെ അത് മറികടക്കണമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. ‘സ്നേഹകേരളം പ്രവാസത്തിന്റെ കരുതല്‍’എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ തലത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി കുവൈത്ത് സിറ്റി സെന്‍ട്രല്‍ കമ്മിറ്റി സാല്മിയയില് സംഘടിപ്പിച്ച സ്നേഹസദസ്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൂര്‍വകാല നേതാക്കളും സാമൂഹിക പരിഷ്കര്‍ത്താക്കളും സ്നേഹത്തിന്റെ സന്ദേശമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.
അവരവരുടെ മതത്തിലും ആശയത്തിലും ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യനെന്ന നിലയില്‍ പരസ്പരം സ്നേഹം പങ്കുവെക്കാന്‍ അവര്‍ക്ക് തടസ്സമുണ്ടായിരുന്നില്ല. പരസ്പരം വര്‍ത്തമാനം പറയാനും സ്നേഹം കൈമാറാനും ഉതകുന്ന പൊതുഇടങ്ങള്‍ നഷ്ടമാകുന്നതും മനുഷ്യന് സ്വന്തത്തിലേക്ക് ചുരുങ്ങുന്നതും സ്നേഹം നഷ്ടമാകാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, സി. രജീഷ് (കല കുവൈത്ത്) വിനോദ് വലൂപറമ്പില്‍ (കേരള അസോസിയേഷന് കുവൈത്ത്), ജോയ് കരവാളൂര്‍ (ഒ.ഐ.സി.സി കുവൈത്ത്), ബഷീര്‍ ബാത്ത (കെ.എം.സി.സി), ഇബ്രാഹീം കുന്നില്‍ (കെ.കെ.എം.എ) തുടങ്ങിയവര്‍ സംസാരിച്ചു. ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും, റാശിദ് ചെറുശോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.