കുവൈത്ത് സിറ്റി: ഐസ്ക്രീം കാർട്ടുകളുടെ ലൈസൻസ് പുതുക്കുന്നത് നിർത്താൻ നിർദേശമുള്ളതായി റിപ്പോർട്ടുകള്‍. കുവൈത്ത് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ഇത് സംബന്ധമായ നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുൽ ലത്തീഫ് അൽ മഷാരിയുടെ ഓഫീസിൽ നടന്ന യോഗത്തില്‍ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ചെയർപേഴ്സണും ഡയറക്ടർ ജനറലുമായ ഡോ. റീം അൽ ഫുലൈജ്, ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു. ഐസ്ക്രീം കാർട്ടുകൾ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹിക, സുരക്ഷാ അപകടങ്ങളെപ്പറ്റിയുള്ള ആശങ്കകളും സംഭരണ രീതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.