വ്യാജ കമ്പനികളുടെ പേരിൽ റെസിഡൻസി കച്ചവടം; തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ ​െറ​സി​ഡ​ൻ​സി ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട സം​ഘം പി​ടി​യി​ൽ. ര​ണ്ട് അ​റ​ബ് പൗ​ര​ന്മാ​രും നി​ര​വ​ധി ക​മ്പ​നി​ക​ളും ചേ​ർ​ന്നു​ള്ള റെ​സി​ഡ​ൻ​സി ബ്രോ​ക്ക​ർ​മാ​രു​ടെ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റ​സി​ഡ​ൻ​സി ബ്രോ​ക്ക​ർ​മാ​രെ തു​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​രു തൊ​ഴി​ലാ​ളി​ക്ക് 700 മു​ത​ൽ 1000 ദീ​നാ​ർ വ​രെ​യു​ള്ള തു​ക​ക്കാ​ണ് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു ക​മ്പ​നി​യി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന വ​കു​പ്പു​ക​ൾ ചു​മ​ത്തി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​നി​ട​യി​ൽ വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ ​െറ​സി​ഡ​ൻ​സി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ഗൗ​ര​വ​മാ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ജ​ന​റ​ൽ ഡിപ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​ത്ത​രം സം​ഘ​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. സി​റി​യ, ഈ​ജി​പ്ത്, ഇ​ന്ത്യ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ജ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ച​മ​ച്ച് പ​ണം വാ​ങ്ങി റെ​സി​ഡ​ൻ​സി നേ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ലാ​യി​രു​ന്നു സം​ഘ​ത്തി​ന്റെ ജോ​ലി.

Tags:    
News Summary - Residency trading ; Fraudster arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.