കുവൈത്ത് സിറ്റി: രാജ്യത്ത് മുട്ട കയറ്റുമതിക്ക് നിയന്ത്രണം. 2023 മേയ് 21 വരെ എട്ടുമാസത്തേക്കാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനമനുസരിച്ച്, ലൈസൻസുള്ള ദേശീയ ഫാമുകൾ, കോഴിമുട്ട ഉൽപാദന കമ്പനികൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ കയറ്റുമതിക്കും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽനിന്ന് പ്രത്യേക ലൈസൻസ് നേടണമെന്ന വ്യവസഥയും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിലെ വിലകളുടെയും അളവുകളുടെയും സ്ഥിരത നിലനിർത്തുന്നതിനായാണ് നടപടി എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.