കുവൈത്ത് സിറ്റി: നാട്ടിൽനിന്ന് കുവൈത്തിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സഹായം നൽകാൻ ഐ.സി.എഫ് കുവൈത്ത് ഹെൽപ് ഡെസ്ക് ആരംഭിച്ചു.
തിരിച്ചുവരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുക, ഇമ്യൂൺ ആപ് ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ സമർപ്പിക്കാനും സഹായിക്കുക, വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഏതെല്ലാം ലിങ്കുകൾ വഴിയാണ് തിരിച്ചുവരുന്നവർ വിവരങ്ങൾ സമർപ്പിക്കേണ്ടതെന്ന സംശയങ്ങൾ ദൂരീകരിക്കുക തുടങ്ങിയ സേവനങ്ങളാണ് ഐ.സി.എഫ് ഹെൽപ് ഡെസ്ക്കിനു കീഴിൽ നടന്നുവരുന്നത്.
തിരിച്ചുവരുന്ന പ്രവാസികളിൽനിന്ന് വിമാനക്കമ്പനികൾ ഈടാക്കിക്കൊണ്ടിരിക്കുന്ന ഭീമമായ ടിക്കറ്റ് നിരക്ക് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സംസ്ഥാന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും കുവൈത്ത് ഐ.സി.എഫ് കത്തയച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട്, വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി ലഭിച്ചതായി ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.