കുവൈത്ത് സിറ്റി: ഈ മാസം പകുതിയോടെ പൊതുമരാമത്ത് മന്ത്രാലയം റോഡ് അറ്റകുറ്റ കരാറുകൾ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൂന്നു വർഷത്തെ കരാറിലാകും ടെൻഡറുകൾ എന്നാണ് സൂചന.
കുവൈത്ത് സിറ്റി, ഹവല്ലി, ഫർവാനിയ, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ റോഡ് അറ്റകുറ്റപ്പണികൾ, പാലങ്ങളുടെ അറ്റകുറ്റപ്പണികൾ, മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കൽ എന്നിവ ഈ വിപുലമായ പദ്ധതിയിൽ ഉൾപ്പെടുന്നതായി അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ ഏകദേശ ചെലവ് 220 ദശലക്ഷം ദീനാർ മുതൽ 240 ദശലക്ഷം ദീനാർ വരെയാണ്. റോഡ് അറ്റകുറ്റപ്പണികൾക്കായി മൊത്തം 10 ലേലം ആവശ്യമുള്ളതിനാൽ പൊതുമരാമത്ത് മന്ത്രാലയം അന്താരാഷ്ട്ര കരാറുകാർക്കു മാത്രമായി ലേലനടപടികൾ തുറന്നിട്ടുണ്ട്. ജപ്പാൻ, സൗത്ത് കൊറിയ, ചൈന, ഫ്രാൻസ്, തുർക്കിയ, യു.എസ്.എ, ഇന്ത്യ, ഹംഗറി രാജ്യങ്ങളിൽനിന്നുള്ള നിരവധി കമ്പനികൾ ഇതിനായി താൽപര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.