കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയിൽ കേടുപാട് സംഭവിച്ച റോഡുകളുടെ ഉപരിതലം നന്നാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. റോഡ് ഗതാഗത അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. 2018ലെ പ്രളയത്തിൽ കേടുവന്ന റോഡുകളും ഇൗ സീസണിലെ മഴയിൽ തകർന്നതും നന്നാക്കുന്നുണ്ട്.
കിങ് ഫഹദ് റോഡിലെ പണിയാണ് ഏറ്റവും വലുത്. ഫഹാഹീൽ എക്സ്പ്രസ് ഹൈവേ, സിക്സ്ത് റിങ് റോഡ്, സെവൻത് റിങ് റോഡ്, ഫിഫ്ത് റിങ് റോഡ്, ഗസ്സാലി റോഡ്, പഴയ ജഹ്റ റോഡ് തുടങ്ങി പ്രധാന റോഡുകളിലും ഉൾറോഡുകളിലും പണി നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.