അവധി ആഘോഷങ്ങൾക്കായി ബീച്ചിൽ ഒത്തുകൂടിയവർ 

ബീച്ചുകളിലും പാർക്കുകളിലും തിരക്കേറെ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് അധികൃതർ കഠിനാധ്വാനം ചെയ്യുമ്പാേൾ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാതെ ബീച്ചുകളിലും പാർക്കുകളിലും ജനത്തിരക്ക്.

പെരുന്നാൾ ദിനത്തിലും തുടർന്നുള്ള അവധി ദിവസങ്ങളിലും കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ ബീച്ചുകളിൽ അർമാദിക്കുകയാണ്. കോവിഡ് വ്യാപന ഭീഷണി ശക്തമായി തുടരുകയാണെന്നും ഒത്തുകൂടലുകൾക്കുള്ള വിലക്ക് നിലനിൽക്കുന്നുവെന്നും അധികൃതർ പറയുന്നു. കുവൈത്ത് സിറ്റി, സാൽമിയ, മഹബൂല എന്നിവിടങ്ങളിലെ ബീച്ചുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. സാമൂഹിക അകലമൊന്നും പാലിക്കപ്പെടുന്നില്ല. സന്ദർശകർ മാസ്ക് യഥാവിധി ധരിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കോവിഡ്​ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുള്ളത് ആശ്വാസമാണ്. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കേസ്​ 1000ത്തിലും താഴ്​ന്നത്​ വലിയ ആശ്വാസമാണ്​ പകർന്നത്​.

അതേസമയം, കോവിഡ്​ ഭീഷണി നിലനിൽക്കുകയാണ്​. ജാഗ്രത കൈവിടാൻ സമയമായിട്ടില്ല. പൊതുവിൽ കേസുകൾ കൂടുതലാണെങ്കിലും വിപണിയും പല തൊഴിൽ മേഖലകളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് അയവ് വരുത്താനാണ് കർഫ്യൂ ഒഴിവാക്കിയത്.

Tags:    
News Summary - rowded beaches and parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.