കുവൈത്ത് സിറ്റി: കെ.കെ.എം.എ സഗീർ തൃക്കരിപ്പൂർ അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് നാലിന് ഉച്ച ഒന്നുമുതൽ രാത്രി ഏഴുവരെ അദാൻ ബ്ലഡ് ബാങ്കിൽ നടക്കുന്ന ക്യാമ്പിൽ 300 പേർ രക്തം ദാനം ചെയ്യും. സംഘാടക സമിതി യോഗത്തിൽ പ്രസിഡൻറ് എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര വർക്കിങ് പ്രസിഡൻറ് ബി.എം. ഇക്ബാൽ രൂപരേഖ അവതരിപ്പിച്ചു. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കെ.കെ.എം.എ ഭാരവാഹികളുമായോ 97863735, 65764880, 55428719 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. വാഹനസൗകര്യം ലഭ്യമാക്കും.
യോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: എ.പി. അബ്ദുൽ സലാം (ചെയർമാൻ), ഇബ്രാഹീം കുന്നിൽ (വൈസ് ചെയർമാൻ), അബ്ദുൽ റഷീദ് സംസം (ജനറൽ കൺവീനവർ), ഷഹീദ് ലബ്ബ (ജോ. കൺവീനർ), സി. ഫിറോസ് (സാമ്പത്തിക വിഭാഗം), നയീം ഖാദിരി (പബ്ലിസിറ്റി), സലീം കൊമ്മേരി (ഭക്ഷണം), സി.എം. അഷ്റഫ് (ഗതാഗതം), നിസാം നാലകത്ത് (രജിസ്ട്രേഷൻ), കെ.സി. കരീം (സ്പോൺസർഷിപ്), കെ.സി. റഫീഖ് (സർട്ടിഫിക്കറ്റ്), വി.കെ. ഗഫൂർ (വേദി), അസ്ലം ഹംസ (റിഫ്രഷ്മെൻറ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.