കുവൈത്ത് സിറ്റി: ജഹ്റ മേഖലയിൽ നടത്തിയ പരിശോധനയിൽ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ വൻതോതിൽ മറിച്ചുവിൽക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തു. റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനുകളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ താമസ നിയമലംഘനമടക്കം വിവിധ വകുപ്പുകൾ ചുമത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
സര്‍ക്കാര്‍ സബ്സിഡി നിരക്കിൽ നല്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നത് പിടികൂടാന്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പ്രവാസികളെ പിടികൂടിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിനു പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമനടപടികള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.