കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങുന്ന എം.ഇ.എസ് കുവൈത്ത് സ്ഥാപക അംഗവും മീഡിയ കൺവീനറുമായ സാലിഹ് ബാത്തക്ക് സംഘടന യാത്രയയപ്പ് നല്കി. നാലു പതിറ്റാണ്ടിലേറെയായി കുവൈത്തിലെ സാമൂഹിക സംഘടന മേഖലയിലെ നിറസാന്നിധ്യമായ അദ്ദേഹത്തിെൻറ പ്രവർത്തന ശൈലിയും വിനയവും അനുകരണീയമാണെന്ന് എം.ഇ.എസ് കുവൈത്ത് പ്രസിഡൻറ് മുഹമ്മദ് റാഫി പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളായ സഗീർ തൃക്കരിപ്പൂർ, അബ്ദുൽ ലത്തീഫ് മദനി, ഷറഫുദ്ദീൻ കണ്ണേത്ത്, ഡോ. അമീർ അഹ്മദ്, സിദീഖ് മദനി, അബ്ദുൽ ഹമീദ്, സിദ്ദീഖ് വലിയകത്ത്, ബഷീർ ബാത്ത, എം.ഇ.എസ് മുൻ പ്രസിഡൻറ് സാദിഖ് അലി, ഖലീൽ അടൂർ എന്നിവര്‍ സംസാരിച്ചു.
എം.ഇ.എസ് കുവൈത്ത് പ്രസിഡൻറ് മുഹമ്മദ് റാഫി ഉപഹാരം കൈമാറി. ബദർ അൽ സമ ഹോസ്പിറ്റൽ മീറ്റിങ് ഹാളിൽ റമീസ് സാലിഹിെൻറ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ജനറല്‍ സെക്രട്ടറി അഷറഫ് അയ്യൂർ സ്വാഗതവും പി.ടി. അശ്റഫ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ടി.വി. അർഷാദ്, ഉസ്മാൻ കോയ, അബ്ദുൽ ഗഫൂർ, റയീസ് സാലിഹ്, മുജീബ്, നൗഫൽ, ജെസ്സിൻ ജബ്ബാർ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.