സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ധാ​ർ​മി​ക ബോ​ധ​മു​ള്ള മ​നു​ഷ്യ​നെ സൃ​ഷ്ടി​ക്കാ​ൻ മ​ത വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്നും പ​ഠി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നും, കൂ​ടു​ത​ൽ വാ​യി​ച്ച​റി​യാ​ൻ ര​ക്ഷി​താ​ക്ക​ൾ അ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. പി.​ടി.​എ പ്ര​സി​ഡ​ന്റ് വി.​കെ. ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഹാ​ൻ അ​ൽ​ത്താ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി.

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ

ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ ജ​സീ​റ ആ​സി​ഫ്, കെ.​ഐ.​ജി കേ​ന്ദ്ര ശൂ​റ അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ് ദി​ൻ അ​മീ​ർ, കെ.​ഐ.​ജി എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്‌ സെ​ക്ര​ട്ട​റി നൈ​സാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പി.​ടി.​എ ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷം​നാ​ദ് ശാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്‌​മി​ഷ​നു​ക​ൾ തു​ട​രു​ന്ന​താ​യും വി​വ​ര​ങ്ങ​ൾ​ക്ക് 66977039,67772143 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Salmiya Al Madrasatul Islamia Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.