കുവൈത്ത് സിറ്റി: ഗസ്സയിലെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീന് കുവൈത്തിന്റെ പിന്തുണ അറിയിച്ച് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മനുഷ്യാവകാശ കാര്യ അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുഐജ് അസ്സബാഹ്. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നവും ഗുരുതരവുമായ ലംഘനമാണെന്ന് ശൈഖ ജവഹർ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യൂറോപ്യൻ യൂനിയൻ അംബാസഡർമാരുമായുള്ള കൂടിയാലോചന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.ഗസ്സയിലെ സ്ഥിതിഗതികൾ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഗൗരവമായ നിലപാട് ആവശ്യപ്പെടുന്നതായും ശൈഖ ജവഹർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.