സാ​ന്ത്വ​നം കു​വൈ​ത്ത് സഹായകൈമാറ്റ ചടങ്ങ് എം.​കെ.​രാ​ഘ​വ​ൻ എം.​പി ഉദ്ഘാടനം ചെയ്യുന്നു

സി.​ആ​ർ.​സി കോ​ഴി​ക്കോ​ടി​ന് സാ​ന്ത്വ​നം കു​വൈ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി.​ആ​ർ.​സി കോ​ഴി​ക്കോ​ടി​ന് ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ സാ​ന്ത്വ​നം കു​വൈ​ത്ത് ആ​ധു​നി​ക തെ​റാ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ന്യൂ​റോ ഡെ​വ​ല​പ്മെ​ന്റി​ൽ ഡി​സെ​ബി​ലി​റ്റി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് തെ​റാ​പ്പി​യി​ൽ ഏ​റെ സ​ഹാ​യ​ക​മാ​യ ആ​ധു​നി​ക സം​വി​ധാ​ന​മാ​യ ഇ​ന്റ​ർ ആ​ക്റ്റീ​വ് ട​ച്ച് ഡി​സ് പ്ലേ ​തെ​റാ​പ്പി യൂ​നി​റ്റ്, ത്രീ​ഡി ഹോ​ളോ ഗ്രാ​ഫി​ക്, ലേ​ണി​ങ് യൂ​നി​റ്റ് എ​ന്നി​വ​യാ​ണ് കൈ​മാ​റി​യ​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം.​കെ.​രാ​ഘ​വ​ൻ എം.​പി നി​ർ​വ​ഹി​ച്ചു. സി.​ആ​ർ.​സി ഡ​യ​റ​ക്ട​ർ ഡോ.​റോ​ഷ​ൻ ബി​ജി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ന്ത്വ​നം പ്ര​തി​നി​ധി സ​ന്തോ​ഷ്, സി.​ആ​ർ.​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Santvanam Kuwait provided equipment to CRC Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.