കുവൈത്ത് സിറ്റി: 22 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ വൈസ് പ്രസിഡൻറ് സരിത ഉദയഭാനുവിന് ഫഹാഹീൽ ഏരിയ യാത്രയയപ്പ് നൽകി. ഒാൺലൈൻ യോഗം ജനറൽ സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ ഏരിയ പ്രസിഡൻറ് അഷറഫ് കൂച്ചാനം അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ, ഫഹാഹീൽ ഏരിയ രക്ഷാധികാരികളായ മുഹമ്മദലി കടിഞ്ഞിമൂല, സുബൈർ കാടംകോട് തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ ചെർക്കള സ്വാഗതവും ഏരിയ ഓർഗനൈസിങ് സെക്രട്ടറി യൂസഫ് ഓർച്ച നന്ദിയും പറഞ്ഞു. പിന്നീട് ഭാരവാഹികൾ സരിത ഉദയഭാനുവിെൻറ താമസസ്ഥലത്ത് ചെന്ന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.