കുവൈത്ത് സിറ്റി: നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് സ്കൂളുകൾ ഇതുവരെ സജ്ജമാകാത്തതിനെതിരെ വിമർശനവുമായി മുസാഇദ് അബ്ദുറഹ്മാൻ അൽ മുതൈരി എം.പി. നിശ്ചിതസമയത്ത് ക്ലാസുകൾ തുടങ്ങണമെങ്കിൽ സമയബന്ധിതമായി അറ്റകുറ്റപ്പണികളും മറ്റ് തയാറെടുപ്പുകളും പൂർത്തിയാക്കേണ്ടതുണ്ട്.
പല സ്കൂളുകളിലും അറ്റകുറ്റപ്പണിയും ശുചീകരണവും പൂർത്തിയായില്ല. വിദ്യാഭ്യാസമന്ത്രാലയം മതിയായ സംവിധാനങ്ങൾ ഒരുക്കിനൽകണം. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇൗ വർഷം അനുവദിച്ചിട്ടുള്ളത്. എന്നിട്ടും വിദ്യാഭ്യാസ മന്ത്രി അലി അൽ മുദഫ് സഹകരണസംഘങ്ങളോടും മറ്റും സംഭാവന ചോദിച്ചിരിക്കുകയാണെന്ന് എം.പി ആരോപിച്ചു.
അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം ഇൗ ആരോപണം നിഷേധിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചല്ല ചില സ്കൂളുകൾ സാമൂഹിക ഉത്തരവാദിത്ത ഭാഗമായുള്ള സഹായം തേടിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. വിദ്യാർഥികളും അധ്യാപകരും ആഴ്ചയിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശത്തെയും എം.പി വിമർശിച്ചു. ഇത് ആരോഗ്യ മന്ത്രാലയത്തിെൻറ സമ്മർദം വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ ലാബുകളിൽ അതിനുള്ള സൗകര്യമില്ലെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.