കുവൈത്ത് സിറ്റി: കടൽ മലിനീകരണത്തിനെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. അമിതമായ അളവിലുള്ള മലിനീകരണവും ഓക്‌സിജൻ കുറവും കാരണം കുവൈത്ത് ഉൾക്കടലിൽ മത്സ്യങ്ങൾ ചത്തൊടുങ്ങാനും കടൽജീവികളുടെ നാശത്തിനും സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധനയും ലാബുകളിൽ കടൽവെള്ള പരിശോധനയും നടത്തി. മലിനീകരണത്തിന്റെ തോത് വർധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. \
ഉയർന്ന തോതിലുള്ള മലിനീകരണം വരും ദിവസങ്ങളിൽ മത്സ്യങ്ങളുടെ ചത്തൊടുങ്ങലിനും ചുവന്ന വേലിയേറ്റ പ്രതിഭാസത്തിനും കാരണമാകുമെന്നാണ് അധികൃതർ പറയുന്നത്. കുവൈത്ത് ഉൾക്കടലിൽ ജൈവവൈവിധ്യം സംരക്ഷിക്കാനും മലിനജലം ഒഴുക്കിവിടുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും അടിയന്തര നടപടികൾ വേണമെന്നും ശൈഖ് അബ്ദുല്ല അൽ-അഹമ്മദ് പറഞ്ഞു. രാജ്യത്ത് കടലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.