Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകടൽവെള്ളത്തിൽ മാലിന്യം...

കടൽവെള്ളത്തിൽ മാലിന്യം വർധിച്ചു; മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
കടൽവെള്ളത്തിൽ മാലിന്യം വർധിച്ചു; മുന്നറിയിപ്പുമായി അധികൃതർ
cancel
camera_alt

മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ

Listen to this Article

കുവൈത്ത് സിറ്റി: കടൽ മലിനീകരണത്തിനെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. അമിതമായ അളവിലുള്ള മലിനീകരണവും ഓക്‌സിജൻ കുറവും കാരണം കുവൈത്ത് ഉൾക്കടലിൽ മത്സ്യങ്ങൾ ചത്തൊടുങ്ങാനും കടൽജീവികളുടെ നാശത്തിനും സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധനയും ലാബുകളിൽ കടൽവെള്ള പരിശോധനയും നടത്തി. മലിനീകരണത്തിന്റെ തോത് വർധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. -

ഉയർന്ന തോതിലുള്ള മലിനീകരണം വരും ദിവസങ്ങളിൽ മത്സ്യങ്ങളുടെ ചത്തൊടുങ്ങലിനും ചുവന്ന വേലിയേറ്റ പ്രതിഭാസത്തിനും കാരണമാകുമെന്നാണ് അധികൃതർ പറയുന്നത്. കുവൈത്ത് ഉൾക്കടലിൽ ജൈവവൈവിധ്യം സംരക്ഷിക്കാനും മലിനജലം ഒഴുക്കിവിടുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും അടിയന്തര നടപടികൾ വേണമെന്നും ശൈഖ് അബ്ദുല്ല അൽ-അഹമ്മദ് പറഞ്ഞു. രാജ്യത്ത് കടലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citySeawater pollution increased
News Summary - Seawater pollution increased; Authorities with a warning
Next Story