കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ മരുന്ന് ഇൗ ആഴ്ച എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഡിസംബർ 24നാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. മുൻഗണന വിഭാഗത്തിൽനിന്ന് ആരോഗ്യ പ്രവർത്തകർ, മാറാരോഗികൾ, പ്രായമായവർ എന്നിവർക്കാണ് ഇപ്പോൾ വാക്സിൻ നൽകിവരുന്നത്.
വരുംമാസങ്ങളിൽ കൂടുതൽ ബാച്ച് എത്തുന്നതിനനുസരിച്ച് സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ നൽകും. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. 48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. വാക്സിനെടുക്കാൻ തയാറാവാതെയും ഒരു വിഭാഗം ജനങ്ങളുണ്ട്. ബോധവത്കരണത്തിലൂടെ ഇവരെ കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കും.
എന്നാൽ, നിയമപരമായി നിർബന്ധമില്ല. കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി കുത്തിവെപ്പെടുക്കാൻ ലക്ഷ്യമിട്ട് 20 മൊബൈൽ വാക്സിനേഷൻ യൂനിറ്റ് സ്ഥാപിമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത വിധം രോഗാവസ്ഥയുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 ലക്ഷം ഡോസ് വീതം ഒാക്സ്ഫഡ് ആസ്ട്രസെനിക്ക വാക്സിൻ ഇറക്കുമതി ചെയ്യും. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ ഹാൾ അഞ്ചിലാണ് ഇപ്പോൾ കുത്തിവെപ്പ് നടക്കുന്നത്. പിന്നീട് ജഹ്റ, അഹ്മദി എന്നിവിടങ്ങളിൽ കൂടി സ്ഥാപിക്കും. കൂടുതൽ ഡോസ് വാക്സിൻ എത്തുന്നതോടെ പുതിയ കുത്തിവെപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി.
വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തേക്കാമെന്ന് മന്ത്രാലയം ഇതുവരെ കണ്ടെത്തിയിട്ടില്ല
കുവൈത്ത് സിറ്റി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിൽ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഒമാൻ, യു.എ.ഇ അടക്കം അറബ് രാജ്യങ്ങളിൽ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കുവൈത്തിലും പുതിയ വൈറസ് സ്ഥിരീകരണത്തിന് സാധ്യതയുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്.
കോവിഡ് 19മായി താരതമ്യം ചെയ്യുേമ്പാൾ ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന ശേഷി കൂടുതലാണ്. മനുഷ്യരിൽ അതിവേഗം പടരുന്നതാണ് ഇവയെന്നാണ് ബ്രിട്ടനിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, മരണനിരക്ക് വകഭേദം സംഭവിച്ച വൈറസ് പിടികൂടിയവരിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് വിമാന സർവിസ് വിലക്കിയും വിമാനത്താവളത്തിൽ എല്ലാവർക്കും പി.സി.ആർ പരിശോധന സൗജന്യമായി നടത്തിയും കുവൈത്ത് ഭരണകൂടം സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാലും ഏതെങ്കിലും വഴി പുതിയ വൈറസ് രാജ്യത്ത് എത്താനുള്ള സാധ്യതയാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ വിദേശികളും സ്വദേശികളും കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകൾ, യാത്ര എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.