കുവൈത്ത് സിറ്റി: പൊതുമാപ്പ് അവസാനിച്ചതോടെ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിലായി.
നടപടികൾക്കു ശേഷം ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്തും. അനധികൃതമായി കഴിയുന്നവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തി. നിരവധി പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്. നിരത്തുകളിലും വാഹനങ്ങളിലുമടക്കം ശക്തമായ പരിശോധനയാണ് നടത്തിയത്.
കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പൊതു സുരക്ഷാ വിഭാഗം, പൊലീസ്, കാപിറ്റൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലും നിരവധിപേർ പിടിയിലായിരുന്നു. അനധികൃത താമസക്കാർക്കെതിരെ സുരക്ഷാ പരിശോധന രാജ്യത്തുടനീളം തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.